അണുനശീകരണത്തിന് ഇനി ഫയര്‍ ഫോഴ്‌സ് എത്തില്ല; ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്ക്

ശുചീകരണത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുമുണ്ട്.
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊച്ചി: ക്വാന്റൈന്‍ കേന്ദ്രങ്ങളും കോവിഡ് രോഗികള്‍ താമസിക്കുന്ന സ്ഥലങ്ങളും അണുവിമുക്തമാക്കാന്‍ ഇനി അഗ്‌നിരക്ഷാ സേനയെത്തില്ല.  കോവിഡ് കാല ശുചീകരണവും ഭക്ഷണ വിതരണവും നിര്‍വഹിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് ഈ തീരുമാനം. സമ്പൂര്‍ണ ലോക്ഡൗണ്‍ കാലത്ത് അഗ്‌നിരക്ഷാസേനയാണ് അണുനശീകരണം നടത്തിയിരുന്നത്. പൊതുസ്ഥലങ്ങളും വീടുകളും സ്ഥാപനങ്ങളുമെല്ലാം അഗ്‌നിരക്ഷാസേന ശുചീകരിച്ചിരുന്നു.

നിലവില്‍ തദ്ദേശ സ്ഥാപന അധികൃതര്‍ക്ക് അധികച്ചുമതല ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്. ശുചീകരണത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുമുണ്ട്. വിദേശത്തു നിന്നെത്തിയ കോടനാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വീടും പരിസരവും ശുചീകരിക്കാന്‍ അഗ്‌നിരക്ഷാസേനയെ സമീപിച്ചെങ്കിലും ശുചീകരണം തദ്ദേശ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലാണ് നടത്തേണ്ടതെന്നായിരുന്നു നിലപാട്.

ഇതേതുടര്‍ന്ന് 7000 രൂപയോളം ചെലവഴിച്ചാണ് സ്വകാര്യ സ്ഥാപന ജീവനക്കാരെ ഉപയോഗിച്ച് ശുചീകരണം നടത്തിയത്. കോട്ടപ്പടി ചേറങ്ങനാല്‍ കവലയില്‍ നിന്ന് ആരോഗ്യ വകുപ്പധികൃതര്‍ കണ്ടെത്തി ആശുപത്രിയിലാക്കിയ തമിഴ്‌നാട് സ്വദേശിയായ കോവിഡ് രോഗി  മുടക്കുഴ ബാങ്കിനു സമീപം എത്തിയെന്ന വിവരത്തെ തുടര്‍ന്ന് സ്വകാര്യ സ്ഥാപനത്തെ ഉപയോഗിച്ച് ഇവിടെയും അണുനശീകരണം നടത്തി.  പണം ചെലവഴിച്ച് അണുനശീകരണം നടത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാണ്. അണുനശീകരണത്തിന് ജോലിക്കാരെ കിട്ടാനും ബുദ്ധിമുട്ടാണ്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നു തുക അനുവദിക്കുമെന്നാണ് ഉത്തരവ്. എന്നാല്‍ ഇത് എപ്പോള്‍ ലഭിക്കുമെന്നതിനെ കുറിച്ച് വ്യക്തതയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com