അഭിമാനമുയര്‍ത്തി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; 637 സ്‌കൂളുകളില്‍ സമ്പൂര്‍ണ വിജയം; കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം

ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്, 2736. പത്തനംതിട്ടയാണ് വിജയശതമാനം ഏറ്റവും കൂടതലുള്ള റവന്യു ജില്
അഭിമാനമുയര്‍ത്തി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; 637 സ്‌കൂളുകളില്‍ സമ്പൂര്‍ണ വിജയം; കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എല്‍എസി പരീക്ഷയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. 637 സര്‍ക്കാര്‍ സ്‌കൂളുകളില്‍ സമ്പൂര്‍ണ വിജയംനേടി. കഴിഞ്ഞ വര്‍ഷം ഇത്  599ആയിരുന്നു. 796 എയ്ഡഡ് സ്‌കൂളുകളില്‍ സമ്പൂര്‍ണ വിജയമുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 713ആയിരുന്നു. 404 അണ്‍ എയ്ഡഡ് സ്‌കൂളുകളിലും സമ്പൂര്‍ണ വിജയമുണ്ട്. 391ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ കണക്ക്. നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് സംഭവിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്, 2736. പത്തനംതിട്ടയാണ് വിജയശതമാനം ഏറ്റവും കൂടതലുള്ള റവന്യു ജില്ല, 99.71 ശതമാനം. വിജയശതമാനം ഏറ്റവും കുറവുള്ള റവന്യു ജില്ല വയനാടാണ്, 95. 04 ശതമാനം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യഭ്യാസജില്ല കുട്ടനാട്, 100 ശതമാനം. ഏറ്റവും കുറവ് വയനാട് 95.04. മൂന്ന് ഗള്‍ഫ് സെന്ററുകളിലും നാല് ലക്ഷദ്വീപ് സെന്ററുകളിലും നൂറ് ശതമാനമുണ്ട്. 41,906വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com