കരാര്‍ സെബി നിരോധിച്ച കമ്പനിയുമായി തന്നെ; മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ഇന്ത്യയില്‍ ഏതാണ്ട് 9 വലിയ കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പിഡബ്ല്യുസിയെ വെള്ള പൂശാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്
കരാര്‍ സെബി നിരോധിച്ച കമ്പനിയുമായി തന്നെ; മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയില്‍  മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. മുഖ്യമന്ത്രിയുടെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ല. പൊതു സമൂഹത്തെ കബളിപ്പിക്കുയാണ് ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയില്‍ ഏതാണ്ട് 9 വലിയ കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പിഡബ്ല്യുസിയെ വെള്ള പൂശാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രി ഒരു ബഹുരാഷ്ട്ര കുത്തകയുടെ വക്താവായി മാറിത് കേരളീയ പൊതൂസമൂഹം പരിശോധിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കമ്പനിയെ ഇമൊബലിറ്റി പദ്ധതിയുടെ ഭാഗമായ ഇബസ് പദദ്ധതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞ വാദങ്ങള്‍ നിലനില്‍ക്കില്ല. സെബിനിരോധിച്ച കമ്പനിയും കണ്‍സള്‍ട്ടന്‍സി നല്‍കിയ കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നാണ്. ഈ വസ്തുത മുഖ്യമന്ത്രിയുടെ വാദം തീര്‍ത്തും പച്ചക്കള്ളമാണ്.  പ്രൈസ് വാട്ടര്‍ ഹൗസ് ഇന്ത്യ എന്ന പേരിലാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന അന്താരാഷ്ട്ര കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. പിഡ്ബ്ല്യസി വിവിധ പേരുകളില്‍ കണ്‍സല്‍ട്ടന്‍സി നടത്താന്‍ ഇത്തരം കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവയെല്ലാം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കമ്പനിയുടെ ഭാഗമാണ്. സെബി നിരോധിച്ച കമ്പനിക്കാണ് കണ്‍സല്‍ട്ടന്‍സി നല്‍കിയത്. ഈ കമ്പനിയെ  നിരോധിക്കാതെ ഇവരുടെ കൊള്ള നടത്താന്‍ പറ്റില്ലെന്ന് സെബി തന്നെ ഉത്തരവില്‍ പറയുന്നുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സെബിയുടെ ഉത്തരവ് വായിച്ച് നോക്കാതെയാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പച്ചക്കള്ളം പറഞ്ഞത്.എല്ലാ കാര്യങ്ങളും പഠിച്ച ശേഷമാണ് ഞാന്‍ ഇക്കാര്യം ഉന്നയിക്കുന്നത്. ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.  

ഇ-മൊബിലിറ്റി പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം മുഖ്യമന്ത്രി തള്ളിയിരുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് ആരോപണമെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഇമൊബിലിറ്റി സര്‍ക്കാര്‍ നയമാണ്. പുതിയ കാലത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനാണ്  തീരുമാനമെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com