കുറ്റപത്രം തിങ്കളാഴ്ച നല്‍കാന്‍ നിര്‍ദ്ദേശം; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കുറ്റപത്രം തിങ്കളാഴ്ച നല്‍കാന്‍ നിര്‍ദ്ദേശം; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
കുറ്റപത്രം തിങ്കളാഴ്ച നല്‍കാന്‍ നിര്‍ദ്ദേശം; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ആലപ്പുഴ: എസ്എന്‍ കോളജ് സില്‍വര്‍ ജൂബിലിയുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് എസ്പി ഷാജി പി സുഗുണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വെള്ളപ്പള്ളിയെ ചോദ്യം ചെയ്യുന്നത്.

കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ലൈബ്രറി കെട്ടിടം പണിയുന്നതിന് വേണ്ടി ഫണ്ട് പിരിക്കുകയും അത് വലിയ രീതിയില്‍ വകമാറ്റി ചെലവഴിച്ചു, സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റി തുടങ്ങിയ പരാതികളുണ്ടായിരുന്നു. ഈ പരാതികളിലാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംഘം ചോദ്യം ചെയ്യലുമായി മുന്നോട്ട് പോകുന്നത്.

കേസിന്റെ കുറ്റപത്രം തിങ്കളാഴ്ച നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ട്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണം സംഘം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com