കോവിഡ് കാലത്ത് ഓട്ടോകളും ഓണ്‍ലൈന്‍; 'ഓട്ടോറിക്ഷ റൈഡ് ആപ്പ്,' 'സൗജന്യ ക്യാഷ് ലെസ്സ് പേയ്‌മെന്റ്'

കോവിഡ് കാലത്ത് ഓട്ടോകളും ഓണ്‍ലൈന്‍; 'ഓട്ടോറിക്ഷ റൈഡ് ആപ്പ്,' 'സൗജന്യ ക്യാഷ് ലെസ്സ് പേയ്‌മെന്റ്'


കൊച്ചി:  കോവിഡ് കാലത്ത് കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനമൊരുക്കാന്‍ സജ്ജമായിരിക്കുകയാണ് ജില്ലയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍. ഇതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ്  നടത്തുന്ന 'ഓട്ടോറിക്ഷ റൈഡ് ആപ്പ്,' 'സൗജന്യ ക്യാഷ് ലെസ്സ് പേയ്‌മെന്റ്' എന്നിവ പരീക്ഷണാര്‍ത്ഥം ജില്ലയില്‍ ഉപയോഗിക്കും.

ഓട്ടോറിക്ഷ സഹകരണ സംഘം രൂപകല്പന ചെയ്ത 'ഔസാ ' റൈഡ് ആപ്പ് ആദ്യ ഘട്ടത്തില്‍ ഇതിനായി ഉപയോഗിക്കും. യാത്ര ആസൂത്രണം ചെയ്യുന്നതിനും ബുക്ക് ചെയ്യുന്നതിനും ഉള്ള ക്രമീകരണങ്ങളും നടപ്പാക്കും. നിശ്ചിത തുകക്ക് നിശ്ചിത ദൂരം യാത്ര ചെയ്യാന്‍ സാധിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുഗതാഗത സംവിധാനത്തെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏകോപിപ്പിക്കാനും മോട്ടോര്‍ വാഹന വകുപ്പ് പദ്ധതിയിടുന്നുണ്ട്.

 ജില്ല മോട്ടോര്‍ വാഹന വകുപ്പും ഓട്ടോറിക്ഷ തൊഴിലാളി സഹകരണ സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. ആര്‍. ടി. ഒ മാരായ മനോജ് കുമാര്‍, അനന്തകൃഷ്ണന്‍, ഓട്ടോറിക്ഷ സഹകരണ സംഘം പ്രസിഡന്റ് സ്യമന്ത ഭദ്രന്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com