ജോസ് കെ മാണി പക്ഷത്ത് നിന്ന് ധാരാളം പേര്‍ തിരിച്ചുവരും: പി ജെ ജോസഫ്

ജോസ് കെ മാണി പക്ഷത്ത് നിന്ന് ധാരാളം പേര്‍ തിരിച്ചുവരും: പി ജെ ജോസഫ്

യുഡിഎഫ് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ തിരിച്ചു വരുമെന്ന് പി ജെ ജോസഫ് വിഭാഗം

കോട്ടയം:  യുഡിഎഫ് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ തിരിച്ചു വരുമെന്ന് പി ജെ ജോസഫ് വിഭാഗം. ആരൊക്കെ ഇപ്പോള്‍ വരുമെന്ന് പറയാന്‍ സാധിക്കില്ല. ജോസ് കെ മാണി പക്ഷത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് ഉള്‍ക്കൊളളാന്‍ കഴിയാത്ത നിരവധി പ്രവര്‍ത്തകര്‍ ആ പാര്‍ട്ടിയിലുണ്ട്. അവരെല്ലാം പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി് പക്ഷത്തെ പുറത്താക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു പി ജെ ജോസഫ്.

ജോസ് കെ മാണി പക്ഷത്ത് നിന്ന് ധാരാളം പേര്‍ തിരിച്ചുവരും. ആരെല്ലാം എന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. യുഡിഎഫില്‍ നിന്ന് പുറത്താക്കിയതില്‍ വേദനിക്കുന്ന നിരവധി പ്രവര്‍ത്തകര്‍ ആ പാര്‍ട്ടിയിലുണ്ട്. എംഎല്‍എമാര്‍ വരുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുന്നില്ലെന്നായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം.

ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഒരു സ്ഥാനത്തിന്റെ പേരില്‍ മുന്നണിയുമായുളള ഹൃദയബന്ധം മുറിച്ചുമാറ്റുകയാണ് ചെയ്തതെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം പറഞ്ഞു. യുഡിഎഫ് എടുത്തത് നീതിയില്ലാത്ത തീരുമാനമാണ്. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് തന്നെ മോശക്കാരനാക്കാന്‍ നോക്കുകയാണെന്ന് ജോസ് കെ മാണി ആരോപിച്ചു. ചരല്‍ക്കുന്നില്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ പുറത്താക്കിയത് സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടാക്കി. അവരുടെ പ്രതികരണങ്ങള്‍ ഇത് വ്യക്തമാക്കുന്നു. മുന്‍പും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ശക്തമായി തിരിച്ചുവന്നിരുന്നു. അതുപോലെ ഇത്തവണയും കരുത്തോടെ പാര്‍ട്ടി തിരിച്ചുവരും. മുന്നണിയില്‍ തങ്ങളുടെ പാര്‍ട്ടി നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇത്തരത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുത്തതെന്നും ജോസ് കെ മാണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com