തെരുവുനായ്ക്കളില്‍ നിന്ന് രക്ഷ തേടി വളര്‍ത്തുനായ പൊലീസ് സ്റ്റേഷനില്‍

തെരുവുനായ്ക്കളുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തില്‍ നിന്നു രക്ഷ നേടാന്‍ വളര്‍ത്തുനായ ഓടിക്കയറിയത് പൊലീസ് സ്‌റ്റേഷനില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: തെരുവുനായ്ക്കളുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തില്‍ നിന്നു രക്ഷ നേടാന്‍ വളര്‍ത്തുനായ ഓടിക്കയറിയത് പൊലീസ് സ്‌റ്റേഷനില്‍.
കൊല്ലം എഴുകോണ്‍ പൊലീസ് സ്‌റ്റേഷനിലാണ് തെരുവു നായ്ക്കളുടെ കൂട്ടം ചേര്‍ന്നുളള ആക്രമണത്തില്‍ നിന്ന് രക്ഷ തേടി വളര്‍ത്തു നായ എത്തിയത്.

ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. വളര്‍ത്തു നായ അകത്തു കടക്കാതിരിക്കാന്‍ സ്റ്റേഷന്റെ വാതില്‍ അടച്ചുവെങ്കിലും
തെരുവുനായ്ക്കളെ തുരത്തി വളര്‍ത്തുനായയെ പൊലീസ് സംരക്ഷിച്ചു.പ്രവേശനം വിലക്കിയതോടെ സ്‌റ്റേഷന്‍ വിട്ടിറങ്ങിയെങ്കിലും ഇന്നലെ പകലും വളര്‍ത്തുനായ സ്‌റ്റേഷനു മുന്നിലെ റോഡിലും പരിസരത്തും തന്നെയായിരുന്നു.

കഴുത്തില്‍ ബെല്‍റ്റും നല്ല ഇണക്കവും ഉള്ളതിനാല്‍ ആരും ആട്ടിപ്പായിച്ചില്ല. കിട്ടിയ ഭക്ഷണം നന്ദിയോടെ അകത്താക്കുകയും ചെയ്തു. വളര്‍ത്തിയ വീട്ടില്‍ നിന്ന് എങ്ങനെയോ പുറത്തെത്തി തെരുവു നായ്ക്കളുടെ ഇടയില്‍ പെട്ടതാകാം എന്നാണ് സംശയം. ഉടമസ്ഥനെ കണ്ടെത്തണം എന്നറിയിച്ച് ചിലര്‍ നായയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com