മൂന്നുമുതല്‍ ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടി വിക്ടേഴ്‌സില്‍ പ്രത്യേക പരിപാടി; 'കിളിക്കൊഞ്ചല്‍' നാളെമുതല്‍

മൂന്നുമുതല്‍ ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടി വിക്ടേഴ്‌സില്‍ പ്രത്യേക പരിപാടി; 'കിളിക്കൊഞ്ചല്‍' നാളെമുതല്‍

സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ സംസ്ഥാന വനിതാ  ശിശുവികസന വകുപ്പാണ് വിനോദ  വിജ്ഞാന പരിപാടി തയ്യാറാക്കുന്നത്

തിരുവനന്തപുരം: മൂന്ന് മുതല്‍ ആറു വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടി ജൂലൈ ഒന്നു മുതല്‍ വിക്ടേഴ്‌സ് ചാനലില്‍ പ്രത്യേക പരിപാടി. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന 'കിളിക്കൊഞ്ചല്‍' എന്ന പരിപാടി രാവിലെ എട്ടു മുതല്‍ അര മണിക്കൂറാണ് സംപ്രേഷണം ചെയ്യുക.

സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ സംസ്ഥാന വനിതാ  ശിശുവികസന വകുപ്പാണ് വിനോദ  വിജ്ഞാന പരിപാടി തയ്യാറാക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായകമായ പരിപാടി കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും കാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് വീടിനു പുറത്തിറങ്ങി കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അവരുടെ ശാരീരിക, മാനസിക വികാസം ഉറപ്പാക്കാന്‍ പരിപാടി ഉതകുമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടുകാരുമായി കളിച്ചുല്ലസിക്കാന്‍ കഴിയാത്ത ഇക്കാലത്ത് മാനസിക പിരിമുറുക്കം ഒഴിവാക്കാനും ഭാഷാ വൈജ്ഞാനിക വികാസം ഉറപ്പാക്കാനുമാണ് പരിപാടിയി തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com