ലൈസന്‍സിനായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!; ലേണേഴ്‌സ് ടെസ്റ്റ് നാളെ മുതല്‍, ഓണ്‍ലൈന്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലേണേഴ്‌സ് ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതല്‍ പുനരാരംഭിക്കും
ലൈസന്‍സിനായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!; ലേണേഴ്‌സ് ടെസ്റ്റ് നാളെ മുതല്‍, ഓണ്‍ലൈന്‍

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലേണേഴ്‌സ് ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതല്‍ പുനരാരംഭിക്കും. ഓണ്‍ലൈനായായാണ് ടെസ്റ്റ് നടത്തുക.അപേക്ഷകര്‍ക്ക് കംമ്പ്യൂറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് പരീക്ഷയില്‍ പങ്കെടുക്കാം.

കോവിഡ് വ്യാപനം സംസ്ഥാനത്ത് ആരംഭിച്ച മാര്‍ച്ചിലാണ് ഡ്രൈവിംഗ് ടെസ്റ്റ് നിര്‍ത്തിവെച്ചത്. നിലവില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സിനായി ലക്ഷകണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ഉള്‍പ്പെടാത്തതിനാലാണ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടായത്. ഇതുമൂലം ഡ്രൈവിംഗ് സ്‌കൂളുകളെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. ലൈസന്‍സിനായി അപേക്ഷ നല്‍കിയവരും നീണ്ടക്കാലമായി കാത്തിരിപ്പിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com