നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂരമര്‍ദനം; കമ്പിപ്പാര കൊണ്ട് അടിച്ചുവീഴ്ത്തി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് 

പാറശ്ശാല പൊറ്റയില്‍ക്കട ബ്രാഞ്ച് സെക്രട്ടറി അനില്‍രാജാണ് കമ്പിപ്പാര കൊണ്ട് ക്രൂരമായി മര്‍ദിച്ചത്
നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂരമര്‍ദനം; കമ്പിപ്പാര കൊണ്ട് അടിച്ചുവീഴ്ത്തി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് 

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂരമര്‍ദനത്തിന് ഇരയായി യുവാവിന് ഗുരുതരമായി പരിക്കേറ്റു.  പൊറ്റയില്‍ക്കട സ്വദേശി സുബിൻ എന്ന യുവാവിനാണ് പരിക്കേറ്റത്. പാറശ്ശാല പൊറ്റയില്‍ക്കട ബ്രാഞ്ച് സെക്രട്ടറി അനില്‍രാജാണ് സുബിനെ കമ്പിപ്പാര കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. തലയ്ക്കും കാലിനും പരിക്കേറ്റ സുബിന്‍ ചികിത്സയിലാണ്. 

സുബിനെ അടിച്ചുവീഴ്ത്തിയ ശേഷം അനില്‍രാജ്  മര്‍ദിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തി. മുന്‍വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നാണ് സൂചന. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. 

മുമ്പ് ഒരു കേസില്‍ അനില്‍രാജിനെതിരെ സുബിന്‍ മൊഴി നല്‍കിയതിലുള്ള വിരോധമാണ് മര്‍ദനത്തിന് കാരണം. നാട്ടുകാര്‍ നോക്കിനില്‍ക്കെ സുബിനെ മർദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അനില്‍രാജിനെതിരെ പൊലീസിൽ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് സുബിന്‍ ആരോപിച്ചു. എന്നാൽ സംഭവത്തിൽ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com