കെപിഎസി പുഷ്പലത അന്തരിച്ചു

2015ല്‍കേരള  സംസ്ഥാന നാടക അക്കാദമിയുടെ മികച്ച സഹനടിക്കുള്ള അവാര്‍ഡ് മേരാനാം ജോക്കര്‍ എന്ന നാടകത്തിലൂടെ നേടിയിരുന്നു
കെപിഎസി പുഷ്പലത അന്തരിച്ചു

ആലപ്പുഴ: കെപിഎസി പുഷ്പലത അന്തരിച്ചു. ദീര്‍ഘകാലമായി വൃക്ക രോഗ ബാധിതയായിരുന്നു. നാടകനടന്‍ മുരുക്കുംപുഴ ശ്രീകുമാറിന്റെ ഭാര്യയാണ്.

34 വര്‍ഷം നാടകരംഗത്ത് സജീവമായിരുന്നു പുഷ്പലത. കെപിഎസിയുടെ നിരവധി നാടകങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. രോഗം പിടിപ്പെട്ട ശേഷവും പത്ത് വര്‍ഷം പുഷ്പലത സജീവമായി നാടകരംഗത്തുതുടര്‍ന്നു.

2015ല്‍കേരള  സംസ്ഥാന നാടക അക്കാദമിയുടെ മികച്ച സഹനടിക്കുള്ള അവാര്‍ഡ് മേരാനാം ജോക്കര്‍ എന്ന നാടകത്തിലൂടെ നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com