'എടോ' 'പോടോ' വിളി വേണ്ട ; പി സി ജോര്‍ജിനെ ശാസിച്ച് സ്പീക്കര്‍

ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്നു പറഞ്ഞ സ്പീക്കര്‍, ജോര്‍ജ് മാന്യമായി പെരുമാറണമെന്നും നിര്‍ദേശിച്ചു
'എടോ' 'പോടോ' വിളി വേണ്ട ; പി സി ജോര്‍ജിനെ ശാസിച്ച് സ്പീക്കര്‍

തിരുവനന്തപുരം:  പി സി ജോര്‍ജ് എംഎല്‍എയെ ശാസിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭാ ജീവനക്കാരനോട് മോശമായ പെരുമാറിയതിനാണ് ജോര്‍ജിനെ സ്പീക്കര്‍ ശാസിച്ചത്. ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്നു പറഞ്ഞ സ്പീക്കര്‍, ജോര്‍ജ് മാന്യമായി പെരുമാറണമെന്നും നിര്‍ദേശിച്ചു. 


നിയമസഭയില്‍ സ്പീക്കര്‍ക്ക് നല്‍കാന്‍ പി സി ജോര്‍ജ് ജീവനക്കാരനെ ഏല്‍പ്പിച്ച കുറിപ്പ് കൈമാറാന്‍ താമസിച്ചതിനാണ് ജീവനക്കാരനെതിരെ ജോര്‍ജ് മോശമായി പെരുമാറിയത്. ഇത് കേട്ട സ്പീക്കര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പി.സി ജോര്‍ജിനെ ശാസിക്കുകയും ആയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com