പട്ടി കടിച്ചു , വിദ്യാർത്ഥിനി കടിച്ച  പട്ടിയെ കഴുത്ത് ഞെരിച്ചുകൊന്നു 

വീടിനു സമീപത്തുവെച്ചാണ് പെൺകുട്ടിക്ക് കടിയേറ്റത്. പട്ടിയുടെ ആക്രമണത്തിൽ  മൂന്നുപേർക്കാണ് പരിക്കേറ്റത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട് : തെരുവുപട്ടിയുടെ കടിയേറ്റ് പരിക്കേറ്റ വിദ്യാർഥിനി കടിച്ച പട്ടിയെ കഴുത്തുഞെരിച്ചു കൊന്നു. കോഴിക്കോട് ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.

വീടിനു സമീപത്തുവെച്ചാണ് പെൺകുട്ടിക്ക് കടിയേറ്റത്. കാലിനു കടിയേറ്റ പെൺകുട്ടി പ്രാണരക്ഷാർഥം പ്രതിരോധിക്കുന്നതിനിടെ പട്ടിയുടെ കഴുത്തിൽ പിടിമുറുക്കുകയായിരുന്നു. 

തെരുവ് പട്ടിയുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിനിക്ക് അടക്കം മൂന്നുപേർക്കാണ് പരിക്കേറ്റത്. മന്നമ്പത്ത് മുരളി (48), കുണ്ട്യാംവീട്ടിൽ കുഞ്ഞാലി (65), പ്ലസ് ടു വിദ്യാർഥിനി എന്നിവർക്കാണ്‌ പട്ടിയുടെ കടിയേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com