റെക്കോര്‍ഡിട്ട് വേനല്‍മഴ; മാര്‍ച്ചില്‍ ആദ്യ ആഴ്ച ലഭിച്ചത് ശരാശരിയിലും 247 ശതമാനം അധികം

കടുത്ത ചൂടില്‍ ആശ്വാസമായി എത്തിയ വേനല്‍ മഴ ഒരാഴ്ച പിന്നിടുമ്പോള്‍ കേരളത്തിന് കിട്ടിയത് ശരാശരിയിലും 247% കൂടുതല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കടുത്ത ചൂടില്‍ ആശ്വാസമായി എത്തിയ വേനല്‍ മഴ ഒരാഴ്ച പിന്നിടുമ്പോള്‍ കേരളത്തിന് കിട്ടിയത് ശരാശരിയിലും 247% കൂടുതല്‍. മാര്‍ച്ചിലെ ആദ്യ ആഴ്ച 3.4 മില്ലി മീറ്റര്‍ കിട്ടേണ്ട സ്ഥാനത്ത് ഇതുവരെ 11.8 മി മീ മഴ കിട്ടിയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. മാര്‍ച്ചില്‍ ശരാശരി ലഭിക്കേണ്ടത് 32.7 മി മീ മഴയാണ്. മാര്‍ച്ച് ആദ്യം ചെറിയ തോതില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും കൂടിയ അളവില്‍ പ്രതീക്ഷിച്ചിരുന്നില്ല.

കാസര്‍കോടും വയനാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും അധിക മഴ ലഭിച്ചു. കാസര്‍കോട് ശരാശരിക്ക് (1.6 മി.മീ) തുല്യം മഴ ലഭിച്ചപ്പോള്‍ വയനാട്ടില്‍ 0.3 മി മീ മഴ മാത്രമേ ലഭിച്ചുള്ളൂ. 1.2 മി മീ മഴയാണ് വയനാട്ടില്‍ ശരാശരി ലഭിക്കേണ്ടത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കൊല്ലം ജില്ലയിലാണ് (34 മി മീ). 8.4 മി മീ ലഭിക്കേണ്ട സ്ഥാനത്ത് 304% അധികം. എറണാകുളത്ത് 32.6 മി മീ മഴ ലഭിച്ചു. ശരാശരി 4 മി മീ പെയ്യേണ്ടിടത്ത് 715% അധികം. 2008ല്‍ ആണ് മാര്‍ച്ച് മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് (216 മി.മീ).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com