ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം, റിസോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുത്; വിദേശ ടൂറിസ്റ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം
ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം, റിസോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുത്; വിദേശ ടൂറിസ്റ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

മൂന്നാര്‍: കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം. ഇടുക്കിയിലെ മൂന്നാര്‍ ഉള്‍പ്പെടെയുളള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

കൊറോണ വൈറസ് ബാധിച്ച് ആറുപേരാണ് കേരളത്തില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗലക്ഷണങ്ങളുളള നിരവധിപ്പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇടുക്കിയിലെ മൂന്നാര്‍, വാഗമണ്‍, കുമളി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളോടും ഹോട്ടലുകളോടുമാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത്. 

ഇതിന് പുറമേ പ്രതിരോധ നടപടിയുടെ ഭാഗമായി ഇടുക്കിയിലെ വിദേശ ടൂറിസ്റ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതിന് പുറമേ മുന്‍കരുതലിന്റെ ഭാഗമായി ഹോട്ടല്‍ ഉടമകളുടെയും ടാക്‌സി ഡ്രൈവര്‍മാരുടെയും യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇടുക്കിയില്‍ 27 പേര്‍ വീടുകളിലും ഒരാള്‍ ഇടുക്കി മെഡിക്കല്‍ കോളജിലും നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ നിന്നെത്തിയ ഉത്തേരന്ത്യക്കാരാനാണ് ആശുപത്രിയില്‍ ഉളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com