സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; ആറ് രോഗികളുടെയും നില തൃപ്തികരം; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് കെകെ ശൈലജ

 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലെ ഐസൊലേഷനും നിരീക്ഷണത്തിലാണെന്ന് മന്ത്രി
സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; ആറ് രോഗികളുടെയും നില തൃപ്തികരം; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.  967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലെ ഐസൊലേഷനും നിരീക്ഷണത്തിലാണെന്ന് മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

സംശയാസ്പദമായവരുടെ 807 സാമ്പിളുകള്‍ എന്‍. ഐ.വി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 5 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കെകെ ശൈലജ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളുമായിബന്ധപ്പെട്ടവര്‍ 270 പേരാണ്. അവരില്‍ അടുത്ത് ഇടപഴിയത് 95 പേരാണ്. ഇന്ന് പത്തനംതിട്ടയില്‍ രോഗലക്ഷണങ്ങളോടെ എത്തിയവര്‍ ആറ് പേരാണ്. അവരെ വിവിധ ആശുപത്രികളിലായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

കൊറോണ പരിശോധനയക്ക് തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.നാളെ മുതല്‍ പരിശോധന തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് കേന്ദ്രസര്‍ക്കാരിന്റ അനുമതി തേടുമെന്നും കെകെ ശൈലജ പറഞ്ഞു. നിരീക്ഷണത്തിലുള്ളവര്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പ്രത്യേകസൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com