രാത്രി പശുവിനെ അഴിച്ചുകൊണ്ടുപോയി രതിവൈകൃതം; കഴുത്തില്‍ കയര്‍ മുറുകി പശു ചത്തു, യുവാവ് അറസ്റ്റില്‍

രാത്രി പശുവിനെ അഴിച്ചുകൊണ്ടുപോയി രതിവൈകൃതം; കഴുത്തില്‍ കയര്‍ മുറുകി പശു ചത്തു, യുവാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: പശുവിനെ രതിവൈകൃതത്തിനിരയാക്കി കൊന്നെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചക്കരക്കല്ല് ബാവോട് സ്വദേശിയായ യുവാവ് ആണ് അറസ്റ്റിലായത്. 

സമീപത്തെ വീട്ടിലെ പശുവിനെ രാത്രി അഴിച്ചുകൊണ്ടുപോയി രതിവൈകൃതത്തിനിരയാക്കി കൊന്നുവെന്നാണ് കേസ്. കഴുത്തിലും പിന്‍ കാലുകള്‍ക്കുസമീപം അരഭാഗത്തും കയര്‍ കെട്ടി മരത്തിനോട് ബന്ധിപ്പിച്ച നിലയിലാണ് പശുവിനെ രാവിലെ കണ്ടത്. പശുവിന് ചലിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. കഴുത്തില്‍ കയര്‍ മുറുകിയാണ് പശു ചത്തത്.

മുമ്പ് ഇയാള്‍ മറ്റൊരു പശുവിനെ അഴിച്ചുകൊണ്ടുപോയി രതിവൈകൃതത്തിനിരയാക്കിയിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അന്ന് പശുവിന്റെ ഉടമയും പ്രദേശവാസികളും താക്കീതുചെയ്തു വിട്ടയയ്ക്കുകയായിരുന്നു. 

സംഭവം നടന്ന സ്ഥലത്തുനിന്നു യുവാവിന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി. ചക്കരക്കല്ല് എസ്.ഐ.യുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയശേഷമാണ് ഇയാളെ അറസ്റ്റുചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com