നെടുമ്പാശേരിയില്‍ എത്തിയ 18പേര്‍ക്ക് കോവിഡ് രോഗലക്ഷണം; ആറുപേര്‍  ഇറ്റലിയില്‍ നിന്ന് എത്തിയവര്‍

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് രോഗലക്ഷണം
നെടുമ്പാശേരിയില്‍ എത്തിയ 18പേര്‍ക്ക് കോവിഡ് രോഗലക്ഷണം; ആറുപേര്‍  ഇറ്റലിയില്‍ നിന്ന് എത്തിയവര്‍

കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ 18 പേര്‍ക്ക് കൂടി കോവിഡ് 19 രോഗലക്ഷണം. നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധിച്ച യാത്രക്കാര്‍ക്കാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇവരില്‍ ആറുപേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരാണ്. നാലുപേര്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വന്ന യാത്രക്കാരുമാണ്. ഇവരെ കൂടാതെ രണ്ടുപേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ ഉളളതായി റിപ്പോര്‍ട്ടുണ്ട്.

ബഹ്‌റൈനില്‍ രണ്ടു മലയാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോഡ് സ്വദേശിനിയായ മലയാളി നഴ്‌സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവില്‍ കേരളത്തില്‍ 14പേരാണ് രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞദിവസം ഇറ്റലിയില്‍ നിന്ന് എത്തിയ 52 യാത്രക്കാരില്‍ 17 പേര്‍ നിരീക്ഷണത്തിലാണ്. കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പനി, ശ്വാസതടസ്സം എന്നി രോഗലക്ഷണങ്ങളുളളവരെയാണ് നിരീക്ഷണത്തിനായി മാറ്റിയത്. മറ്റു 35 പേരോട് വീടുകളിലേയ്ക്ക് പോകാനാണ് നിര്‍ദേശിച്ചത്. ഇവര്‍ വരുന്ന 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീടുകളിലേക്ക് പോകാന്‍ അനുവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com