ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കണം; ആവശ്യവുമായി ജീവനക്കാര്‍

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കണം; ആവശ്യവുമായി ജീവനക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് ജീവനക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോര്‍പ്പറേഷനും സര്‍ക്കാരിനും തൊഴിലാളി യൂണിയനുകള്‍ കത്തുനല്‍കിയതായാണ് സൂചന. 

ദിനം പ്രതി ആയിരക്കണക്കിന് ആളുകള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വന്നുപോകുന്നുണ്ട്. ഇവിടെ കൂടുതലും പണം കൈയില്‍ വാങ്ങുകയാണ് ചെയ്യുന്നത്. ഇതു രോഗവ്യാപനത്തിന് ഇടവയ്ക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. പിഒഎസ് സംവിധാനം പല ഔട്ട്‌ലെറ്റുകളിലും ഇല്ല. ഉള്ള സ്ഥലത്തുതന്നെ ഉപഭോക്താക്കള്‍ ഇത് ഉപയോഗിക്കുന്നത് കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.  ഇതെല്ലാം ചൂണ്ടിട്ടാട്ടിയാണ് ഔട്്‌ലെറ്റുകള്‍ താല്‍ക്കാലികമായി അടച്ചിടണമെന്നു ബവ്‌കോയിലെ യൂണിയനുകളുടെ ആവശ്യം. 

എന്നാല്‍ ജീവനക്കാര്‍ക്കു മാസ്‌കുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ഔട്്‌ലെറ്റുകള്‍ പൂട്ടേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com