ആശ്വാസം, 'നെഗറ്റീവ്' ; പത്തനംതിട്ടയില്‍ 10 പേര്‍ക്ക് കൊവിഡ് ഇല്ല

ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ 31 പേരാണ് നിരീക്ഷണത്തിലുള്ളത്. 1258 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്
ആശ്വാസം, 'നെഗറ്റീവ്' ; പത്തനംതിട്ടയില്‍ 10 പേര്‍ക്ക് കൊവിഡ് ഇല്ല

പത്തനംതിട്ട : പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 10 പേരുടെ പരിശോധന ഫലം പുറത്തുവന്നു. പത്തുപേര്‍ക്കും കൊവിഡ് രോഗബാധ ഇല്ലെന്നാണ് റിസള്‍ട്ട്. കൊറോണ പടരുന്നത് നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുന്ന ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും ആശ്വാസമേകുന്നതാണ് പരിസോധനഫലം. 

പത്തനംതിട്ടയില്‍ ഫലം നെഗറ്റീവ് ആയതില്‍ രണ്ടു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ക്കും കൊവിഡ് ബാധയില്ല. ആറു വയസ്സുള്ള കുട്ടിക്കും കൊറോണ രോഗബാധയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. 

ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ 31 പേരാണ് നിരീക്ഷണത്തിലുള്ളത്. 1258 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. പത്തനംതിട്ടയില്‍ കൊറോണ സംശയിച്ച് നിരീക്ഷണത്തിലിരുന്ന ആളുടെ അച്ഛന്‍ മരിച്ചു. മരണകാരണം സെപ്റ്റീസിമീയ ആണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച ആള്‍ക്ക് കൊറോണ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com