തിരുവനന്തപുരത്തെ കൊറോണ ബാധിതർ സഞ്ചരിച്ചത് ഈ വഴികളിലൂടെ; റൂട്ട് മാപ്പ് പുറത്തുവിട്ടു

ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണത്തിൽ പെടാതെ പോയവർ ഉണ്ടെങ്കിൽ നേരിൽ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : തിരുവനന്തപുരം  ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടു രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു.  ബ്രിട്ടനിൽ  നിന്നും ഇറ്റലിയിൽ നിന്നും വന്ന തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. രോഗം സ്ഥരീകരിച്ച ഇറ്റാലിയൻ പൗരന്റെ വിവരം ഉടൻ പുറത്തു വിടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

പ്രസ്തുത തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്ക്രീനിംഗില്‍  ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ചാർട്ട് പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യം വിഭാഗം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  നിര്‍ഭാഗ്യവശാല്‍ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണത്തിൽ പെടാതെ പോയവർ ഉണ്ടെങ്കിൽ നേരിൽ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

അവര്‍ക്ക് ബന്ധപ്പെടുവാന്‍ 0471 -2466828, 0471-2730045, 0471-2730067 എന്നീ നമ്പറുകളും കളക്ടർ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർക്കും, ഒരു ഇറ്റാലിയൻ പൗരനുമാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com