കോവിഡ് പ്രതിരോധത്തിന് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് ഉപയോഗിക്കാന്‍ അനുമതി വേണം ; മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

കോവിഡ് കാരണം മരിക്കുന്ന ആളുടെ കുടുംബത്തിനു  SDRFല്‍ നിന്നും 4 ലക്ഷം രൂപ അനുവദിക്കാന്‍ സാധിക്കുമായിരുന്നു
കോവിഡ് പ്രതിരോധത്തിന് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് ഉപയോഗിക്കാന്‍ അനുമതി വേണം ; മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു


തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് (SDRF) ഫലപ്രദമായി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കുലര്‍ പുനസ്ഥാപിക്കണമെന്ന് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. 

14-03-2020 ന് കേന്ദ്ര അഭ്യന്തര വകുപ്പ് അയച്ച സര്‍ക്കുലര്‍ പ്രകാരം, കോവിഡ് 19 പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഫലപ്രദമായ രീതിയില്‍ SDRF ഉപയോഗിക്കാനാകുമായിരുന്നു. അതുപ്രകാരം കോവിഡ് കാരണം മരിക്കുന്ന ആളുടെ കുടുംബത്തിനു  SDRFല്‍ നിന്നും 4 ലക്ഷം രൂപ അനുവദിക്കാന്‍ സാധിക്കുമായിരുന്നു. 

ഈ വ്യവസ്ഥകള്‍ പിന്‍വലിച്ചുകൊണ്ട് പുതിയ ഒരു സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന് കോവിഡ് ദുരിതാശ്വാസത്തിനായി SDRF കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം സംജാതമായിരിക്കുകയാണ്. ഈ നടപടി തിരുത്തണമെന്നും, സംസ്ഥാനത്തിന് കോവിഡ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ സര്‍ക്കുലര്‍ ഔദ്യോഗികമായി പുനസ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com