പെരുവഴിയിലാക്കില്ല; ഇത് കരുതല്‍, ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ട്രെയിനില്‍ പ്രത്യേക കോച്ച്

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അടച്ചതിനെ തുടര്‍ന്ന് പെരുവഴിയിലായ നൂറിലധം മലയാളി വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിച്ചു.
പെരുവഴിയിലാക്കില്ല; ഇത് കരുതല്‍, ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ട്രെയിനില്‍ പ്രത്യേക കോച്ച്

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അടച്ചതിനെ തുടര്‍ന്ന് പെരുവഴിയിലായ നൂറിലധം മലയാളി വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്തിന്റെ ഇടപെടലില്‍ ട്രെയിനില്‍ സ്‌പെഷ്യല്‍ കോച്ച് ഏര്‍പ്പെടുത്തിയാണ് ഡല്‍ഹിയിലെത്തിച്ചത്. 12484 അമൃത്‌സര്‍ -കൊച്ചുവേളി ട്രെയിനിലാണ് വിദ്യാര്‍ഥികള്‍ക്ക് കോച്ച് അനുവദിച്ചത്. ഇതേ ട്രെയിനില്‍ തന്നെ ഇവര്‍ നാട്ടിലെത്തും. 

ശനിയാഴ്ചയാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല അടച്ചത്. ഞായറാഴ്ച തന്നെ ഹോസ്റ്റല്‍ ഒഴിയണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയതോടെ വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലാവുകയായിരുന്നു. 

വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് സമ്പത്ത് റെയില്‍വെ മന്ത്രാലയവുമായി ബന്ധപ്പെട്ട് സംവിധാനം ഒരുക്കി. രാവിലെ ഡല്‍ഹിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായി ലഘൂ ഭക്ഷണവും ഉച്ചഭക്ഷണവും കേരളാ ഹൗസില്‍ നിന്ന് എത്തിച്ചു കൊടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com