വിദേശികള്‍ നിരീക്ഷണത്തിലിരുന്ന റിസോര്‍ട്ടിന് സമീപത്ത് താമസിച്ച കുട്ടി പനി ബാധിച്ച് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th March 2020 10:39 AM |
Last Updated: 16th March 2020 10:39 AM | A+A A- |

കൊല്ലം: ഫ്രഞ്ചുകാരെ നിരീക്ഷണത്തിലാക്കിയിരുന്ന റിസോര്‍ട്ടിനു സമീപത്തു താമസിക്കുന്ന 10 വയസ്സുകാരന്‍ പനി ബാധിച്ചു മരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ വന്ന വിമാനത്തില്‍ എത്തിയ 5 ഫ്രഞ്ചുകാര്‍ ഉള്‍പ്പെടെ ചാത്തന്നൂര്‍ ചിറക്കരയ്ക്കു സമീപത്തെ ഈ റിസോര്‍ട്ടില്‍ ആയിരുന്നു താമസം.
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിദേശികളെ ഇവിടെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കടുത്ത പനിയെ തുടര്‍ന്നാണു 10 വയസ്സുകാരനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ചിരുന്നോയെന്നു വ്യക്തമല്ല.