'രജിത് കുമാര്‍ സാര്‍ നന്മയുള്ള, അറിവുള്ള മനുഷ്യന്‍; തിരിച്ചുവന്ന് ബിഗ് ബോസ് വിജയിക്കട്ടെ'; ആശംസയുമായി രാഹുല്‍ ഈശ്വര്‍

പലരും ഒരുപാടു തെറ്റിദ്ധരിച്ചിട്ടുള്ള ഒരു നല്ല വ്യക്തിത്വം ആണ് അദ്ദേഹം
'രജിത് കുമാര്‍ സാര്‍ നന്മയുള്ള, അറിവുള്ള മനുഷ്യന്‍; തിരിച്ചുവന്ന് ബിഗ് ബോസ് വിജയിക്കട്ടെ'; ആശംസയുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി: കൊറോണ മുന്നറിയിപ്പുകള്‍ മറികടന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം ഏറ്റുവാങ്ങിയ ബിഗ് ബോസ് താരം രജിത് കുമാറിന് ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഈശ്വര്‍. രജിത് കുമാര്‍ നന്മയുള്ള മനുഷ്യനാണെന്നും അദ്ദേഹം തിരിച്ചു വന്നു ബിഗ് ബോസ് ഗെയിം വിജയിക്കട്ടെ എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രജിത് കുമാറുമൊത്തുള്ള പഴയ വീഡിയോ പങ്കുവെച്ചായിരുന്നു രാഹുല്‍ ഈശ്വറിന്റെ കുറിപ്പ്, 

രജിത് സാറിനെ പരിചയപ്പെട്ടത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. തീവ്ര ഫെമിനിസ്റ്റുകള്‍ എന്നും വേട്ടയാടിയിട്ടുള്ള ഒരു മനുഷ്യനാണ്. മുന്‍പ് പലരും ഒരുപാടു തെറ്റിദ്ധരിച്ചിട്ടുള്ള ഒരു നല്ല വ്യക്തിത്വം ആണ് അദ്ദേഹം. അദ്ദേഹത്തെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടു സംസാരിച്ചപ്പോള്‍. അന്നും ഇന്നും ഒരുപോലെ അദ്ദേഹത്തിന്റെ ആശയ ദര്‍ശനങ്ങള്‍, മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്താക്കിയ രജിത് കുമാറിനാണ് ഫാന്‍സ് എന്ന പേരില്‍ എത്തിയ ആള്‍ക്കൂട്ടം വിലക്കുകള്‍ ലംഘിച്ച് നെടുമ്പാശേരിയില്‍ സ്വീകരണം നല്‍കിയത്. സംഭവത്തില്‍ പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയുന്ന 75 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് ഇരു ടെര്‍മിനല്‍ കെട്ടിടത്തിലും സിയാല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് രജിത് കുമാര്‍ ആരാധകരെന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ വിമാനത്താവളത്തിലെത്തിയത്. കൂട്ടമായെത്തിയ ഇവര്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ കൂടി നിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി. പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ആള്‍ക്കൂട്ടം പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. അറസ്റ്റ് ചെയ്യട്ടേ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് പലരും സോഷ്യല്‍ മീഡിയയില്‍ ലൈവിടുകയും ചെയ്തു.

വിമാനത്താവളത്തില്‍ ഒരുമിച്ച് കൂടിയവരോട് തിരികെ പോകാന്‍ ആവശ്യപ്പെടണമെന്ന് പൊലീസ് രജിത് കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്വീകരണമൊരുക്കിയ ശേഷം മാത്രമാണ് ആള്‍ക്കൂട്ടം പിരിഞ്ഞ് പോയത്. വിലക്കുകള്‍ ലംഘിച്ച് ആള്‍ക്കൂട്ടം കാണിച്ച് കൂട്ടിയ എല്ലാ ആഘോഷകള്‍ക്കും ഒപ്പം നിന്ന ശേഷം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രജിത് കുമാര്‍ ഫേസ് ബുക്ക് ലൈവിലെത്തി.


രാഹുല്‍ ഈശ്വറിന്റെ കുറിപ്പ്

പ്രിയപ്പെട്ട രജിത് കുമാര്‍ സര്‍, വളരെ നന്മയുള്ള, അറിവുള്ള ഒരു മനുഷ്യനാണ്

അദ്ദേഹം തിരിച്ചു വന്നു BIGG BOSS വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

രജിത് സര്‍ നെ പരിചയപ്പെട്ടത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. തീവ്ര ഫെമിനിസ്റ്റുകള്‍ എന്നും വേട്ടയാടിയിട്ടുള്ള ഒരു മനുഷ്യനാണ്. മുന്‍പ് പലരും ഒരുപാടു തെറ്റിദ്ധരിച്ചിട്ടുള്ള ഒരു നല്ല വ്യക്തിത്വം ആണ് അദ്ദേഹം. അദ്ദേഹത്തെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടു സംസാരിച്ചപ്പോള്‍. അന്നും ഇന്നും ഒരുപോലെ അദ്ദേഹത്തിന്റെ ആശയ ദര്‍ശനങ്ങള്‍, മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com