ആശ്വാസത്തിന്റെ രണ്ടാംദിവസം; സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് കേസുകളില്ല, 25603 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

ആശ്വാസത്തിന്റെ രണ്ടാംദിവസം; സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് കേസുകളില്ല, 25603 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ 25603 പേര്‍ നിരീക്ഷണത്തിലാണ്.  25366പേര്‍ വീടുകളിലും 237പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 57പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുതുതായി 7861പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

4622പേരെ രോഗ ബാധയില്ല എന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 2550 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2140 ആളുകള്‍ രോഗബാധിതരല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

സുപ്രീംകോടതിയും ഹൈക്കോടതിയും സംതൃപ്തി രേഖപ്പെടുത്തിയത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തെ മത സാമൂധായിക നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. എല്ലാവരും പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു. ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുലഭിച്ചു. നമ്മുടെ നാടിന്റെ നല്ല ഭാവിയും ജനങ്ങളുടെ ആകെ സുരക്ഷയും കരുതി ഇത്തരമൊരു നിലപാട് സ്വീകരിച്ച എല്ലാപേര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com