ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുളള നാല് ട്രെയിനുകള്‍ റദ്ദാക്കി

കോവിഡ് ഭീതിയെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലം ദക്ഷിണ റെയില്‍വേ നാല് ട്രെയിനുകള്‍ റദ്ദാക്കി
ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുളള നാല് ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: കോവിഡ് ഭീതിയെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലം ദക്ഷിണ റെയില്‍വേ നാല് ട്രെയിനുകള്‍ റദ്ദാക്കി.  ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുളള നാല് സ്‌പെഷ്യല്‍ ട്രെയിനുകളാണ് റദ്ദാക്കിയത്.

ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എസി എക്‌സ്പ്രസ് (22207), തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22208), വേളാങ്കണ്ണി, എറണാകുളം സ്‌പെഷ്യല്‍ (06015, 06016) എന്നി ട്രെയിനുകളാണ് റദ്ദാക്കിയത്. ആവശ്യത്തിന് യാത്രക്കാര്‍ ഇല്ലാത്തതാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് ദക്ഷിണ റെയില്‍വേയുടെ വിശദീകരണം.

കഴിഞ്ഞ ദിവസം കോവിഡ് ഭീതിയെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേയും ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. 23 ട്രെയിനുകളാണ് റദ്ദാക്കിയത്. യാത്രക്കാരുടെ ഗണ്യമായ കുറവ് മൂലം കേരളത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പ്രതിസന്ധി നേരിടുകയാണ്. വരുമാനം ഗണ്യമായാണ് കുറഞ്ഞത്. ദീര്‍ഘദൂര ബസുകളില്‍ പോലും ആളില്ലാത്ത സ്ഥിതിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com