മീഡീയ റൂം ഒഴിവാക്കി; സെക്രട്ടേറിയറ്റ് കാര്‍പോര്‍ച്ചില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട് മുഖ്യമന്ത്രി; അകലം പാലിച്ച് കസേരകള്‍, മാതൃക

: കോവിഡ് 19 വ്യാപനത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ എല്ലാ ദിവസവും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് വിശദീകരിക്കാറുണ്ട്.
മീഡീയ റൂം ഒഴിവാക്കി; സെക്രട്ടേറിയറ്റ് കാര്‍പോര്‍ച്ചില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട് മുഖ്യമന്ത്രി; അകലം പാലിച്ച് കസേരകള്‍, മാതൃക

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ എല്ലാ ദിവസവും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് വിശദീകരിക്കാറുണ്ട്. സമൂഹം സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് അദ്ദേഹം എല്ലാ വാര്‍ത്താ സമ്മേളനങ്ങളിലും വ്യക്തമാക്കും.മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ഇപ്പോഴിതാ മുഖ്യമന്ത്രി തന്നെ തന്റെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്ത് മാതൃക കാട്ടിയിരിക്കുകയാണ്. കോവിഡ് അവലോകന യോഗത്തിന് ശേഷം സാധാരണയായി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാറ് സെക്രട്ടേറിയറ്റിലെ മീഡിയാ റൂമില്‍ വച്ചാണ്. 

എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി കാര്‍പോര്‍ച്ച് ഏരിയയില്‍ വച്ചാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടത്. ഇതാദ്യമായാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാര്‍പോര്‍ച്ച് ഏരിയയില്‍ കാണുന്നത്. കൃത്യമായ അകലം പാലിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കസേരകള്‍ ഇട്ടിരുന്നതും.  തൊട്ടുപിറകിലായി മാധ്യമങ്ങളുടെ ക്യാമറകളും സ്ഥാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com