യാത്രക്കാരില്ല; തീവണ്ടികൾ റദ്ദാക്കി 

തിരക്ക് കുറഞ്ഞ സ്പെഷ്യൽ തീവണ്ടികൾ റദ്ദാക്കി
യാത്രക്കാരില്ല; തീവണ്ടികൾ റദ്ദാക്കി 

തിരുവനന്തപുരം: കൊവിഡ് 19 ഭീതി പടർന്നിരിക്കുന്ന സാഹചര്യത്തിൽ ആളുകൾ യാത്രകൾ ഒഴിവാക്കുന്നതിനാൽ തിരക്ക് കുറഞ്ഞ സ്പെഷ്യൽ തീവണ്ടികൾ റദ്ദാക്കി റെയിൽവേ. 

ചെന്നെെ സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എ സി എക്സ്പ്രസ് (22207)20, 24, 27, 31 തിയതികളിൽ ഓടില്ല. ഇതേ ട്രെയിനിന്റെ (22208) തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള സർവീസും 22, 25, 29, ഏപ്രിൽ 1 തിയതികളിലെ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. 

21-ാം തിയതി ശനിയാഴ്ച പുറപ്പെടാനിരുന്ന എറണാകുളം- വേളാങ്കണ്ണി (06015) സ്പെഷ്യൽ ട്രെയിനും 22ന് വേളാങ്കണ്ണിയിൽ നിന്ന് എറണാകുളത്തേക്കുള്ള (06016) ട്രെയിനും റദ്ദാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com