'ആധുനിക ലോകത്ത്  ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാര്‍ട്ടി'; പരിഹാസം

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ബിജെപിയുടെ സവിശേഷതയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം
'ആധുനിക ലോകത്ത്  ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാര്‍ട്ടി'; പരിഹാസം

കൊച്ചി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ബിജെപിയുടെ സവിശേഷതയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. അഞ്ച് ഉത്തരങ്ങള്‍ അക്കമിട്ട് നിരത്തി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാമിന്റെ മറുപടി. ആധുനിക ലോകത്ത്  ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാര്‍ട്ടി എന്നത് അടക്കമുളള ഉത്തരങ്ങളാണ് പരിഹാസരൂപേണ ബല്‍റാം നല്‍കിയിരിക്കുന്നത്.

കുറിപ്പ്:

ഭാരതീയ ജനതാ പാര്‍ട്ടിയുടെ അഞ്ച് സവിശേഷതകള്‍ പറയുക (സിബിഎസ്ഇ പത്താം ക്ലാസ് ചോദ്യപേപ്പര്‍. 5 മാര്‍ക്ക്)

എന്റെ ഉത്തരം:
1) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായിരുന്ന വിഡി സവര്‍ക്കര്‍ സൃഷ്ടിച്ച 'ഹിന്ദുത്വം' എന്ന ഫാഷിസ്റ്റ് ആശയത്തെ സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച പാര്‍ട്ടി.
2) നേരിട്ടും അനുബന്ധ സംഘടനകള്‍ വഴിയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങളില്‍ പങ്കെടുത്ത, അതിന്റെ പേരില്‍ നിരവധി തവണ നിരോധിക്കപ്പെട്ട, ആര്‍എസ്എസ് എന്ന സെമി മിലിറ്ററൈസ്ഡ് സംഘടനയുടെ രാഷ്ട്രീയ രൂപം.
3) ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി. വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിക്കുന്ന പാര്‍ട്ടി.
4) ഭീകരവാദ കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ അടക്കമുള്ള നിരവധി കൊടും വര്‍ഗീയ വാദികളെ പാര്‍ലമെന്റംഗങ്ങളാക്കുന്ന പാര്‍ട്ടി.
5) ഈ 2020 ലും ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാര്‍ട്ടി.
6).......... (നിങ്ങള്‍ക്ക് പൂരിപ്പിക്കാം. അഡീഷണല്‍ മാര്‍ക്ക് കിട്ടും)

NB: കോപ്പിയടി അനുവദനീയമാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com