ആരും പുറത്തിറങ്ങാതെ സഹകരിക്കണം; മരുന്നില്ലാത്ത മഹാമാരിയെ നേരിടാന്‍ പ്രധാനമന്ത്രിയുടെ സന്ദേശം ഏറ്റെടുക്കുക; കെ സുരേന്ദ്രന്‍

രാവിലെ 7 മുതൽ രാത്രി 9 വരെ ആരും പുറത്തിറങ്ങാതെ സഹകരിക്കണം. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന കർഫ്യൂ ആണ് ജനതാ കർഫ്യൂ
ആരും പുറത്തിറങ്ങാതെ സഹകരിക്കണം; മരുന്നില്ലാത്ത മഹാമാരിയെ നേരിടാന്‍ പ്രധാനമന്ത്രിയുടെ സന്ദേശം ഏറ്റെടുക്കുക; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നാം നമ്മെ തന്നെ സംരക്ഷിക്കാനും അതിലൂടെ മറ്റുള്ളവരെ സുരക്ഷിതരാക്കാനും സ്വയം തയ്യാറാകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം എല്ലാവരും ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൊറോണ എന്ന മഹാമാരിയെ നേരിടാന്‍ ജനങ്ങള്‍ സ്വയം തയ്യാറെടുക്കണമെന്ന സന്ദേശമാണ് മോദി നല്‍കിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കണം. പൊതു ഇടങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണം. അത്തരമൊരു സന്ദേശം നല്‍കാനാണ് ഞായറാഴ്ച ജനതാ കര്‍ഫ്യൂ എന്ന ആശയം മുന്നോട്ടു വച്ചിരിക്കുന്നതെന്നും അത് നടപ്പാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

രോഗബാധയെ തുടര്‍ന്ന് നമ്മുടെ സാമ്പത്തിക രംഗത്ത് പ്രതിസന്ധികളേറെയാണ്. അത് പരിഹരിക്കാനുള്ള പദ്ധതികള്‍ക്കാനാണ്  കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് ആശുപത്രിയില്‍ പോകരുതെന്ന നിര്‍ദ്ദേശവും പ്രധാനപ്പെട്ടതാണ്. മഹാമാരിയുടെ കാലത്ത് ജോലിക്കെത്താന്‍ കഴിയാത്തവരുടെ ശമ്പളം മുടക്കരുതെന്ന നിര്‍ദ്ദേശവും ആശ്വാസകരമാണെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

കൊറോണ വിപത്തിനെ നേരിടാന്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള നടപടികളാണാവശ്യമാണ്. ജനങ്ങളെല്ലാം ഒത്തൊരുമിച്ച് നിന്ന് ഈ പ്രതിസന്ധിയെ നേരിടണം. മരുന്നില്ലാത്ത മഹാമാരി ലോകത്തെ കീഴ്‌പ്പെടുത്തുമ്പോള്‍ നമുക്കും ജാഗ്രത സ്വീകരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. ഞായറാഴ്ച ആരും പുറത്തിറങ്ങാതെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഓരോരുത്തര്‍ക്കും അനുസരിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com