കൊറോണ: വെളളക്കരവും വൈദ്യുതി നിരക്കും അടയ്ക്കാന്‍ 30 ദിവസത്തെ സാവകാശം, പിഴ ഈടാക്കില്ല 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വെളളക്കരവും വൈദ്യുതി നിരക്കും അടയ്ക്കുന്നതിന് സാവകാശം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
കൊറോണ: വെളളക്കരവും വൈദ്യുതി നിരക്കും അടയ്ക്കാന്‍ 30 ദിവസത്തെ സാവകാശം, പിഴ ഈടാക്കില്ല 

തിരുവനന്തപുരം:  കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വെളളക്കരവും വൈദ്യുതി നിരക്കും അടയ്ക്കുന്നതിന് സാവകാശം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 30 ദിവസത്തെ സാവകാശമാണ് അനുവദിച്ചത്. ഈ സമയത്ത് വെളളക്കരവും വൈദ്യുതി നിരക്കും അടയ്ക്കാത്തവരുടെ മേല്‍ പിഴ ചുമത്തരുതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് ബാധ തൊഴില്‍ മേഖലയെ ബാധിച്ചിട്ടുണ്ട്. പലമേഖലകളിലും തൊഴില്‍ ഇല്ലാത്ത അവസ്ഥയാണ്. ഇത് ദിവസ വേതനക്കാരിലാണ് ഏറ്റവുമധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്. വരുമാനമില്ലാത്ത അവസ്ഥ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. കഴിഞ്ഞ ദിവസം വായ്പ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം നല്‍കാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി റിസര്‍വ് ബാങ്കിനോട് ശുപാര്‍ശ ചെയ്തിരുന്നു. വരുമാനമില്ലാത്തവരെ സഹായിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com