ജന ശതാബ്ദി, മലബാര്‍, ഇന്റര്‍സിറ്റി...; സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി, 31 വരെ ഓടില്ല

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി
ജന ശതാബ്ദി, മലബാര്‍, ഇന്റര്‍സിറ്റി...; സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി, 31 വരെ ഓടില്ല

തിരുവനന്തപുരം: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ജന ശതാബ്ദി, മലബാര്‍ എക്‌സ്പ്രസ്, ഇന്റര്‍സിറ്റി, തുരന്തോ തുടങ്ങിയ ട്രെയിനുകളുടെ ദൈനംദിനവും അല്ലാത്തതുമായ സര്‍വീസുകളാണ് റദ്ദാക്കിയത്. 

ജന ശതാബ്ദിയുടെ തിരുവനന്തപുരം- കണ്ണൂര്‍ റൂട്ടില്‍ 20,22 23, 25 26,27 29, 30 തീയതികളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്ന് തിരിച്ച് ഈ ദിവസങ്ങളില്‍ തന്നെയുളള സര്‍വീസുകളും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. മലബാര്‍, ഇന്റര്‍സിറ്റി എക്‌സ്പ്രസുകളുടെ ദൈനംദിന സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. 20 മുതല്‍ 31 വരെയുളള സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്നുളള പ്രതിവാര സ്‌പെഷ്യല്‍ സര്‍വീസുകളും റദ്ദാക്കിയതായി അറിയിപ്പില്‍ പറയുന്നു.

കോവിഡ് 19 പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് സര്‍വീസുകള്‍ റദ്ദാക്കാനുളള കാരണമെന്നാണ് ദക്ഷിണ റെയില്‍വേയുടെ വിശദീകരണം. കോവിഡ് 19 മായി ബന്ധപ്പെട്ട പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. 

കോവിഡ് 19 പശ്ചാത്തലത്തില്‍ പൊതുഗതാഗതവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ മുഖ്യമായി പറയുന്നത്. ഇതും കണക്കിലെടുത്താണ് ദക്ഷിണ റെയില്‍വേയുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com