തിരുവനന്തപുരത്ത് പനി ബാധിച്ച് യുവതി മരിച്ചു; മൃതദേഹം പരിശോധനയ്ക്ക്

ഫെബ്രുവരി 28ന് തിരുവല്ലയിൽ നിന്ന് പനി ബാധിച്ച് നാട്ടിലെത്തി
തിരുവനന്തപുരത്ത് പനി ബാധിച്ച് യുവതി മരിച്ചു; മൃതദേഹം പരിശോധനയ്ക്ക്

തിരുവനന്തപുരം:  തിരുവല്ലയിൽ നിന്ന് രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് എത്തിയ കാട്ടാക്കട അമ്പലത്തിൻകാല സ്വദേശിനിയായ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. മൃതദേഹം മോർച്ചറിയിൽ. അമ്പലത്തിൻകാല സുരേഷ് ഭവനിൽ പരേതനായ ജയകുമാർ– ശ്രീകുമാരി ദമ്പതികളുടെ മകൾ ദിവ്യയാണ് മരിച്ചത്.‌‌ 24 വയസ്സായിരുന്നു. ഫെബ്രുവരി 28ന് തിരുവല്ലയിൽ നിന്ന് പനി ബാധിച്ച് നാട്ടിലെത്തി.

ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആദ്യവും തുടർന്ന് കണ്ടല സഹകരണ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിൽസ തേടി. 13ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസയിലിരിക്കെ സ്രവ പരിശോധന നടത്തിയെങ്കിലും രോഗബാധയൊന്നും കണ്ടെത്താനായില്ല. വീണ്ടും പരിശോധന നടത്തുമെന്നും ആവശ്യമെങ്കിൽ പോസ്റ്റ് മോർട്ടം ചെയ്യുമെന്നും അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com