തുണി കഴുകിക്കൊണ്ടിരിക്കെ മകൾ ഒഴുക്കിൽപെട്ടു; രക്ഷിക്കാൻ ശ്രമിച്ച അമ്മ കനാലിൽ മുങ്ങിമരിച്ചു  

 രക്ഷിക്കാനായി ഇറങ്ങിയതോടെ ശക്തമായ അടിയൊഴുക്കിൽപെടുകയായിരുന്നു
തുണി കഴുകിക്കൊണ്ടിരിക്കെ മകൾ ഒഴുക്കിൽപെട്ടു; രക്ഷിക്കാൻ ശ്രമിച്ച അമ്മ കനാലിൽ മുങ്ങിമരിച്ചു  


കൊച്ചി: കനാലിൽ ഒഴുക്കിൽപെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ മുങ്ങിമരിച്ചു. 40കാരിയായ സുജയാണ് മരിച്ചത്. കൂത്താട്ടുകുളം മാറിക സ്വദേശി പരേതനായ മാധവന്റെ ഭാര്യയാണ് സുജ. സംസ്കാരം ഇന്നു 11മണിക്ക് നടക്കും. 

ജലക്ഷാമം ഉള്ളതിനാൽ വസ്ത്രങ്ങൾ കഴുകാനും കുളിക്കാനുമായാണു മകൾ ശ്രീതുമോളെയും (14) കൂട്ടി സുജ ഇവിടെ എത്തിയത്. തുണി കഴുകിക്കൊണ്ടിരിക്കെയാണ് മകൾ ഒഴുക്കിൽപെട്ടതു സുജ കണ്ടത്.  രക്ഷിക്കാനായി ഇറങ്ങിയതോടെ ശക്തമായ അടിയൊഴുക്കിൽപെടുകയായിരുന്നു. രക്ഷപ്പെട്ടു കരയ്ക്കു കയറിയ ശ്രീതുമോളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ സുജയെ കരയ്ക്ക് കയറ്റി  മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ചെത്തുതൊഴിലാളിയായിരുന്ന സുജയുടെ  ഭർത്താവ് മാധവൻ ഏഴ് വർഷം മുൻപാണ് മരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ശ്രീതുമോൾ. സഹോദരൻ ശ്രീരാ​ഗ് ആറാം ക്ലാസിൽ പഠിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com