പത്തുകോടിയുടെ കളളപ്പണം വെളുപ്പിക്കല്‍: ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തു

കളളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു
പത്തുകോടിയുടെ കളളപ്പണം വെളുപ്പിക്കല്‍: ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തു

കൊച്ചി: കളളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു. ചന്ദ്രിക ദിനപത്രത്തില്‍ 10 കോടി രൂപ നിക്ഷേപിച്ച് കളളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. കേസില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു. 

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയാണ്. ഈ കേസില്‍ മുന്‍മന്ത്രി വിജിലന്‍സിന്റെ അറസ്റ്റ് സാധ്യത നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ്. അതേസമയം പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹൈക്കോടതി വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടി. ഡിവൈഎസ്പി ഉള്‍പ്പെടെയുളളവരെ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യം വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

നോട്ടുനിരോധന കാലത്ത് പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ഘട്ടത്തില്‍ ചന്ദ്രിക പത്രത്തില്‍ പണം നിക്ഷേപിച്ചു എന്നാണ് പരാതി. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് ബാങ്കുകളുടെ അക്കൗണ്ട് വഴിയാണ് പണം നിക്ഷേപിച്ചത്. ഇതില്‍ പ്രാഥമിക അന്വേഷണം നടത്താനും പരിശോധിക്കാനും എന്‍ഫോഴ്‌സമെന്റിനോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ചന്ദ്രിക ദിനപത്രത്തിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com