ശബരിമല നട അടച്ചു; ഇനി 28ന് തുറക്കും 

കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തിൽ ദർശനത്തിന് അയ്യപ്പഭക്തരുടെ എണ്ണം കുറവായിരുന്നു 
ശബരിമല നട അടച്ചു; ഇനി 28ന് തുറക്കും 

പത്തനംതിട്ട: മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. ഇന്നലെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ കാർമികത്വത്തിൽ പതിവ് പൂജകൾ നടന്നു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു. 

കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തിൽ തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയായിരുന്നു മീനമാസ പൂജകൾ നടന്നത്. വിശേഷാൽ വഴിപാടായ ഉദയാസ്തമന പൂജയും പടിപൂജയും ഒഴിവാക്കിയിരുന്നു.  ദർശനത്തിന് അയ്യപ്പഭക്തരുടെ എണ്ണം കുറവായിരുന്നു. 

ഉത്സവത്തിനായി മാർച്ച് 28ന് വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കും. 29ന് രാവിലെ 9:15നാണ് കൊടിയേറ്റ്. ഏപ്രിൽ ആറാം തിയതി പള്ളിവേട്ടയും ഏഴിന് രാവിലെ പമ്പയിൽ ആറാട്ടും നടക്കും. കൊറോണ പടരുന്ന സാഹചര്യത്തിൽ ഉത്സവം എങ്ങനെ നടത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com