കേരളത്തില്‍ രോഗമുക്തി നേടി ഒരാള്‍ കൂടി ; കണ്ണൂര്‍ സ്വദേശിയുടെ ഫലം നെഗറ്റീവ് ; ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു
കേരളത്തില്‍ രോഗമുക്തി നേടി ഒരാള്‍ കൂടി ; കണ്ണൂര്‍ സ്വദേശിയുടെ ഫലം നെഗറ്റീവ് ; ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും


കണ്ണൂര്‍ : കേരളത്തില്‍ കോവിഡ് ബാധിച്ച് ഐസൊലേഷനിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശിയുടെ ഫലമാണ് നെഗറ്റീവായത്. രണ്ടാംവട്ട പരിശോധനയിലും കോവിഡ് നെഗറ്റീവ് ആയതോടെ ഇയാളെ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. എന്നാല്‍ ഇദ്ദേഹം തുടര്‍ന്നും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ വിദേശത്തുള്ള രണ്ട് മലയാളികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 

ബ്രിട്ടനിലെ ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനാണ് രോഗം സ്തിരീകരിച്ചത്. ഒമാനിലെ സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ അന്‍പത്തിമൂന്നുകാരനും രോഗം സ്ഥിരീകരിച്ചു. പനിയും ചുമയും കാരണം പതിനാറാം തീയതി ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസിമലയാളിയാണ് രോഗബാധിതനായത്. ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. മലയാളിയുള്‍പ്പെടെ ഒന്‍പതുപേര്‍ക്കാണ് ഒമാനില്‍ പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 48 പേരാണ് ആകെ രോഗബാധിതര്‍. 13 പേര്‍ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 274 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com