കാസര്‍കോട് സ്ഥിതി അതീവ ഗൗരവതരം:ഒരാഴ്ച അവധി;സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും, ആരാധനാലയങ്ങള്‍ രണ്ടാഴ്ച അടയ്ക്കാന്‍ ഉത്തരവ്

കാസര്‍കോട് ആറുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഒരാഴ്ച അവധി പ്രഖ്യാപിച്ച് മുഖ്യന്ത്രി പിണറായി വിജയന്‍
കാസര്‍കോട് സ്ഥിതി അതീവ ഗൗരവതരം:ഒരാഴ്ച അവധി;സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും, ആരാധനാലയങ്ങള്‍ രണ്ടാഴ്ച അടയ്ക്കാന്‍ ഉത്തരവ്

കാസര്‍കോട് ആറുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഒരാഴ്ച അവധി പ്രഖ്യാപിച്ച് മുഖ്യന്ത്രി പിണറായി വിജയന്‍. ഒരാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. ആരാധനാലയങ്ങള്‍ രണ്ടാഴ്ച അടച്ചിടണം. ക്ലബുകളും അടയ്ക്കണം. കടകള്‍ രാവിലെ 11 മുതല്‍ അഞ്ചുവരെ മാത്രമേ തുറക്കാന്‍ പാടുള്ളുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

കോവിഡ് ബാധിതന്‍ വലിയ തോതില്‍ സമൂഹത്തില്‍ യായ്ത ചെയ്തിട്ടുണ്ട്. വിവാഹങ്ങള്‍, ഫുട്‌ബോള്‍ മത്സരം, സ്വകാര്യ ചടങ്ങുകള്‍ എന്നിവയില്‍ ഇയാള്‍ പങ്കെടുത്തു. രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തിലാണ്. ഇയാള്‍ ഒരാളെ ഷേക് ഹാന്റ് ചെയ്തു, മറ്റൊരു എംഎല്‍എയെ കെട്ടിപ്പിടിച്ചു. ഇതേത്തുടര്‍ന്ന് ഇവരിപ്പോള്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com