കൊറോണ രോഗിയുമായി സമ്പര്‍ക്കം :സംസ്ഥാനത്തെ രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍

കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശി കൂടുതല്‍ ആളുകളുമായി ഇടപഴകിയതായി കണ്ടെത്തി
കൊറോണ രോഗിയുമായി സമ്പര്‍ക്കം :സംസ്ഥാനത്തെ രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : കോവിഡ്-19 രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍. കാസര്‍കോട് ജില്ലയിലെ രണ്ട് എംഎല്‍എമാരാണ് നിരീക്ഷണത്തിലായത്. കാസര്‍കോട് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ്, ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഇവര്‍ വീട്ടില്‍  വീട്ടില്‍ നിരീക്ഷണത്തിലായത്. 

എം സി കമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് എന്നീ എംഎല്‍എമാരാണ് നിരീക്ഷണത്തിലുള്ളത്. കാസര്‍കോട് കോവിഡ് രോഗം സ്ഥിരീകരിച്ച ആളുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കല്യാണ ചടങ്ങിലും പൊതുപരിപാടിയിലുമാണ് ഇവര്‍ പങ്കെടുത്തത്. കല്യാണ ചടങ്ങില്‍ വെച്ച് മഞ്ചേശ്വരം എംഎല്‍എ കോവിഡ് രോഗിയ്്ക്ക് ഹസ്തദാനം നല്‍കിയിരുന്നു. 

കാസര്‍കോട്ടെ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് എംഎല്‍എമാരും സ്വമേധയാ നിരീക്ഷണത്തിന് സന്നദ്ധരാകുകയായിരുന്നു. ഇരുവരും വീടുകളിലാണ് ക്വാറന്റൈനില്‍ കഴിയുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ തന്നെ കഴിയുമെന്ന് കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് വ്യക്തമാക്കി.

അതേസമയം കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശി കൂടുതല്‍ ആളുകളുമായി ഇടപഴകിയതായി കണ്ടെത്തി. 11 ന് കോഴിക്കോട് വിമാനത്താവളത്തിലാണ് ഇദ്ദേഹം വിമാനം ഇറങ്ങുന്നത്. അന്നേദിവസം കോഴിക്കോട് ഹോട്ടലില്‍ തങ്ങി. പിന്നീട് മാവേലി എക്‌സ്പ്രസില്‍ പിറ്റേദിവസം നാട്ടിലെത്തുകയായിരുന്നു. 12 മുതല്‍ 17 വരെ അദ്ദേഹം നാട്ടിലുണ്ടായിരുന്നു. ഈ കാലയളവില്‍ നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്തതായി വിവരം പുറത്തുവന്നു. ഇതോടെ ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുക ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com