തിരുവനന്തപുരത്ത് ജനങ്ങള്‍ കൂട്ടംകൂടുന്നതിന് വിലക്ക്; ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവെന്ന് ജില്ലാ കളക്ടര്‍

ദുരന്തനിവാരണ നിയമപ്രകാരം ഇറക്കിയ ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കുമെന്നും ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉത്തരവില്‍ പറയുന്നു
തിരുവനന്തപുരത്ത് ജനങ്ങള്‍ കൂട്ടംകൂടുന്നതിന് വിലക്ക്; ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവെന്ന് ജില്ലാ കളക്ടര്‍

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലും ജനങ്ങള്‍ കൂട്ടംകൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ദുരന്തനിവാരണ നിയമപ്രകാരം ഇറക്കിയ ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കുമെന്നും ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉത്തരവില്‍ പറയുന്നു.

ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയ്ക്ക് അന്‍പതില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരാന്‍ പാടില്ല. എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഇക്കാര്യം ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ നടപടി സ്വീകരിക്കണം. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ രോഗലക്ഷണം കണ്ടെത്തിയാല്‍ അടിയന്തര സഹായം ലഭ്യമാക്കണം. വിദേശത്തുനിന്നും നാട്ടിലെത്തിയവര്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള ക്വാറന്റൈന്‍ നിര്‍ദേശം ലംഘിക്കാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com