ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീ പിടിച്ച വീട്ടിലേക്ക് വിദ്യാർത്ഥി ഓടിയെത്തി; തലയിൽ തേങ്ങ വീണു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീ പിടിച്ച വീട്ടിലേക്ക് വിദ്യാർത്ഥി ഓടിയെത്തി; തലയിൽ തേങ്ങ വീണു
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീ പിടിച്ച വീട്ടിലേക്ക് വിദ്യാർത്ഥി ഓടിയെത്തി; തലയിൽ തേങ്ങ വീണു

കോഴിക്കോട്: വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീ പടർന്നു. ചെറുവറ്റ നുപ്പട്ടുപൊയിൽ യൂസഫിന്റെ വീട്ടിലെ റഫ്രിജറേറ്ററാണ് പൊട്ടിത്തെറിച്ച് തീ പിടിച്ചത്. നിമിഷനേരം കൊണ്ടു വീടു മുഴുവൻ പുക മയമായി. താഴെ നിലയിൽ തീ മുകളിലേക്ക് ആളിക്കത്തി ഇവിടെയുണ്ടായിരുന്ന വിറകിനു പിടിച്ചു. ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. സീലിങ് അടർന്നിട്ടുണ്ട്. വൈദ്യുത ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, വയറിങ് തുടങ്ങിയവയും കത്തി നശിച്ചു.

നാട്ടുകാരും വെള്ളിമാടുകുന്നിൽ നിന്നു സ്റ്റേഷൻ ഓഫീസർ കെപി ബാബുരാജിന്റെ നേതൃത്വത്തിലെത്തിയ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനയും തീയണച്ചു. ചേവായൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. 

തീ കത്തിയതിനെ തുടർന്നു വീട്ടിൽ നിന്നു മാറ്റിയ ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തെ പറമ്പിലിട്ടതിൽ നിന്നു വീണ്ടും തീ ഉയർന്നു. തീ പിടിച്ച വീട്ടിലെത്തിയ വിദ്യാർത്ഥിയുടെ തലയിൽ തേങ്ങ വീണതിനെ തുടർന്നു മെഡിക്കൽ‌ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com