യാത്രാ നിരക്കിലെ ഇളവുകൾ പിൻവലിച്ച് റെയിൽവേ; റിസർവേഷനടക്കമുള്ള എല്ലാ ടിക്കറ്റുകൾക്കും ബാധകം

യത്രാ നിരക്കിലെ ഇളവുകൾ പിൻവലിച്ച് റെയിൽവേ; റിസർവേഷനടക്കമുള്ള എല്ലാ ടിക്കറ്റുകൾക്കും ബാധകം
യാത്രാ നിരക്കിലെ ഇളവുകൾ പിൻവലിച്ച് റെയിൽവേ; റിസർവേഷനടക്കമുള്ള എല്ലാ ടിക്കറ്റുകൾക്കും ബാധകം

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അനാവശ്യ യാത്രകൾ നിരുത്സാഹപ്പെടുത്താൻ ചില വിഭാ​ഗക്കാരുടെ യാത്രാ നിരക്കിലെ ഇളവുകൾ റെയിൽവേ റദ്ദാക്കി. മുതിർന്ന പൗരൻമാർ, വിഐപികൾ, കർഷകർ തുടങ്ങിയ വിഭാ​ഗക്കാരുടെ ഇളവുകളാണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയത്. 

റദ്ദാക്കൽ റിസർവേഷനുള്ളതും അല്ലാത്തതുമായ ടിക്കറ്റുകൾക്കു ബാധകമാണ്. വിദ്യാർത്ഥികൾ, നാല് വിഭാ​ഗ​ത്തിൽപ്പെട്ട ഭിന്നശേഷിക്കാർ, 11 വിഭാ​ഗത്തിൽപ്പെട്ട രോ​ഗികൾ എന്നിവർക്കു മാത്രം ഇളവ് തുടരുമെന്ന് റെയിൽവേ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com