സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ ; ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തിയാല്‍ മതി ; ശനിയാഴ്ചകളില്‍ അവധി

ജീവനക്കാര്‍ക്ക് മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍  അവധി പ്രഖ്യാപിച്ചു
സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ ; ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തിയാല്‍ മതി ; ശനിയാഴ്ചകളില്‍ അവധി

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം. ഓഫീസില്‍ ജീവനക്കാരുടെ എണ്ണം പകുതിയാക്കും. ഓരോ ദിവസവും പകുതി ജീവനക്കാര്‍ ഓഫീസില്‍ എത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. കോവിഡ് വ്യാപനത്തിന്‍രെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. 

മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജീവനക്കാര്‍ക്ക് മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍(നാളെ ഉള്‍പ്പെടെ) അവധി പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. ഓഫീസിലെത്താത്ത ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ പകുതിയോളം ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 

കേരളത്തില്‍ 25 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2000 ഓളം പേര്‍ നിരീക്ഷണത്തിലാണ്. ഇന്ത്യയില്‍ 208 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് ഇറ്റാലിയന്‍ പൗരന്‍ മരിച്ചതോടെ, രാജ്യത്ത് കോവിഡ് മരണം അഞ്ചായി ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com