ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാം; ഉത്തരവുമായി പൊതുഭരണ വകുപ്പ് 

കോവിഡ് 19 പടര്‍ന്നു പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍മാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അവകാശമുണ്ടെന്ന് പൊതുഭരണവകുപ്പ്
ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാം; ഉത്തരവുമായി പൊതുഭരണ വകുപ്പ് 

തിരുവനന്തപുരം: കോവിഡ് 19 പടര്‍ന്നു പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍മാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അവകാശമുണ്ടെന്ന് പൊതുഭരണവകുപ്പ്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ അതത് കളക്ടര്‍മാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാവുന്നതാണ് എന്ന് അറിയിച്ചുകൊണ്ടുളള ഉത്തരവ് പൊതുഭരണവകുപ്പ് പുറത്തിറക്കി. 

അവശ്യവസ്തുക്കളുടെ പൂഴ്ത്തിവെയ്പില്‍ കര്‍ശനനടപടി എടുക്കണം. എല്ലാ സ്വകാര്യ ആശുപത്രികളുടെയും ബെഡ്, വെന്റിലേറ്റര്‍, കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം, കോവിഡ് നിയന്ത്രണ നിര്‍ദ്ദേശം ലംഘിച്ചതിന് വയനാട് കമ്പളക്കാട് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ കേസെടുത്തു. സൂപ്പര്‍മാര്‍ക്കറ്റില്‍ വലിയ ആള്‍ത്തിരക്കായിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കടയുടമ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്നാണ് നടപടി. 

കോഴിക്കോട് നാദാപുരത്ത് 200ലധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയ സംഭവത്തിലും കേസെടുത്തിട്ടുണ്ട്. വയനാടും മലപ്പുറത്തും സമാനമായ കേസുകള്‍ എടുത്തിട്ടുണ്ട്. കാസര്‍കോട് രോഗം സ്ഥിരീകരിച്ച ഏരിയാല്‍ സ്വദേശിക്ക് എതിരെയും ഇന്ന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് കേസ് എടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com