ഉരുള്‍പൊട്ടലില്‍ മറഞ്ഞത് 1,30,000 രൂപയും ഫോണും രേഖകളും ; ഏഴു മാസത്തിന് ശേഷം തോട് നന്നാക്കുന്നതിനിടെ തിരികെ കിട്ടി

പണം ഉള്‍പ്പെടെ എല്ലാം പ്ലാസ്റ്റിക് കവറിലാക്കി പാതാര്‍ അങ്ങാടിയിലെ ഹോട്ടലിലെ അലമാരയില്‍ വച്ചു
ഉരുള്‍പൊട്ടലില്‍ മറഞ്ഞത് 1,30,000 രൂപയും ഫോണും രേഖകളും ; ഏഴു മാസത്തിന് ശേഷം തോട് നന്നാക്കുന്നതിനിടെ തിരികെ കിട്ടി

മലപ്പുറം : ഏഴുമാസം മുമ്പ് ഉരുള്‍പൊട്ടലില്‍ നഷ്ടമായ 1,30,000 രൂപയും മൊബൈല്‍ ഫോണും രേഖകളും ഉടമസ്ഥന് തിരികെ കിട്ടി. പാതാറിലെ ചരിവുപറമ്പില്‍ നസീറിന്റെ പണവും ഫോണും ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുമാണ് കിട്ടിയത്. രണ്ടു കിലോമീറ്റര്‍ അകലെയുള്ള തോട് നന്നാക്കുമ്പോഴാണ് ഇവ ലഭിച്ചത്. 

പാതാറില്‍ കഴിഞ്ഞ ഓഗസ്റ്റ് 8 ന് ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിയതാണ് നസീര്‍. പണം ഉള്‍പ്പെടെ എല്ലാം പ്ലാസ്റ്റിക് കവറിലാക്കി പാതാര്‍ അങ്ങാടിയിലെ ഹോട്ടലിലെ അലമാരയില്‍ വച്ചു.  

എന്നാല്‍ പ്രളയത്തില്‍ ഹോട്ടലിലെ അലമാര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒലിച്ചുപോകുകയായിരുന്നു. രണ്ടു കിലോമീറ്റര്‍ അകലെ വെള്ളിമുറ്റത്ത് തോട് നന്നാക്കുമ്പോള്‍ ആച്ചക്കോട്ടില്‍ ഉണ്ണിക്കാണ് ഇത് കിട്ടിയത്. ആധാര്‍ കാര്‍ഡില്‍ നിന്നു ആളെ മനസിലാക്കിയ ഉണ്ണി പണവും ഫോണും രേഖകളും നസീറിനെ കണ്ട് നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com