കാസര്‍കോട്ടെ കോവിഡ് ബാധിതന്റെ മറുപടികളില്‍ ദുരൂഹത; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി, കടുത്ത നടപടി

കാസര്‍കോട്ടെ കോവിഡ് ബാധിതന്റെ മറുപടികളില്‍ ദുരൂഹത; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി, കടുത്ത നടപടി

കാസര്‍കോട് കോവിഡ് 19 ബാധിച്ചയാളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ദുരൂഹതയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കാസര്‍കോട്: കാസര്‍കോട് കോവിഡ് 19 ബാധിച്ചയാളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ദുരൂഹതയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് നിരുത്തരവാദത്തിന്റെ വലിയ ദൃഷ്ടാന്തം നമ്മള്‍ അനുഭവിച്ചതാണ്. രോഗ ബാധിതന്‍ തന്റെ ഇഷ്ടപ്രകാരം നാടാകെ സഞ്ചരിക്കുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് ഭാഗികമായി പ്രസിദ്ധീകരിച്ചു. സിസി ടിവിയുടെയും സഹ യാത്രികരുടെയും സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിച്ചത്. 

നിരവധി തവണ കൗണ്‍സിലിങ് നടത്തി ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴും ലഭിക്കുന്ന വിവരങ്ങളില്‍ അവ്യക്തതയുണ്ട്. സ്വാഭാവികമായും ഒരു ദുരൂഹത നിലനില്‍ക്കുന്നു.  കൂടുതല്‍ പരിശോധന ആവശ്യമാണ്. ഇദ്ദേഹത്തില്‍ നിന്ന് റൂട്ട് മാപ്പ് തയ്യാറാക്കാന്‍ പൂര്‍ണ സഹകരണം ലഭിച്ചില്ലെന്ന് ജില്ലാ കലക്ടര്‍ തന്നെ വ്യക്കമാക്കി. ഇത്തരക്കാര്‍ സമൂഹത്തിന് തന്നെയാണ് ആപത്തുണ്ടാക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കും- അദ്ദേഹം പറഞ്ഞു. 

ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളെ വെട്ടിച്ച് സമൂഹത്തിന് വിപത്ത് പകര്‍ന്നു നല്‍കുന്നവര്‍ അവര്‍ ഉന്നയിക്കുന്ന തെറ്റായ വാദങ്ങള്‍ പ്രചരിപ്പിക്കരുത്. അത് മ്മുടെ പൊതുവായ മുന്നേറ്റത്തിനും താതപര്യത്തിനും വിഘാതം സൃഷ്ടിക്കും.- അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com