കാസര്‍കോട് നിന്നും കര്‍ണാടകത്തിലേക്കുള്ള ഗതാഗതം നിരോധിക്കുന്നു ; തമിഴ്‌നാട് അതിര്‍ത്തിയും അടച്ചു

ബംഗലൂരുവില്‍ നിന്നുള്ള കേരള ആര്‍ടിസി ബസുകള്‍ ഇന്നു മുതല്‍ സർവീസുകൾ നിര്‍ത്തും
കാസര്‍കോട് നിന്നും കര്‍ണാടകത്തിലേക്കുള്ള ഗതാഗതം നിരോധിക്കുന്നു ; തമിഴ്‌നാട് അതിര്‍ത്തിയും അടച്ചു

കാസര്‍കോട് : കാസര്‍കോട് ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് നിന്നും കര്‍ണാടകത്തിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 31-ാം തീയതി വരെയാണ് നിരോധനം. കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേയ്ക്കുള്ള യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ബംഗലൂരുവില്‍ നിന്നുള്ള കേരള ആര്‍ടിസി ബസുകള്‍ ഇന്നു നിര്‍ത്തും. കേരള സര്‍വീസുകളുടെ കാര്യത്തില്‍ കര്‍ണാടക ആര്‍ടിസി തീരുമാനമെടുത്തിട്ടില്ല. കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങള്‍ രണ്ടാഴ്ച അടച്ചിടണം. ക്ലബുകളും അടയ്ക്കണം. 

കടകള്‍ രാവിലെ 11 മുതല്‍ അഞ്ചുവരെ മാത്രമേ തുറക്കാന്‍ പാടുള്ളുവെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ ജില്ല വിട്ട് പുറത്തുപോകരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതിനിടെ, കോവിഡ് രോഗബാധ കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേരള-തമിഴ്‌നാട് അതിര്‍ത്തി അടച്ചു. നാഗര്‍കോവില്‍- കളിയിക്കാവിള ചെക്ക്‌പോസ്റ്റിന് സമീപമാണ് ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മുതല്‍ തമിഴ്‌നാട് പൊലീസ് പാത അടച്ചത്.  നേരത്തെ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കുമുള്ള പാതകള്‍ അടച്ചെന്ന പ്രതാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com