കൈയിൽ 'ഹോം ക്വാറന്റൈൻ' മുദ്രയുമായി രണ്ടു പേർ കെഎസ്ആർടിസി ബസ്സിൽ; പൊലീസ് എത്തി തടഞ്ഞു; ആശങ്ക

സംശയം തോന്നിയ കണ്ടക്ടർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി യാത്ര തടഞ്ഞു. ഷാർജയിൽനിന്ന് എത്തിയവരാണ് അധികൃതരുടെ നിർദേശം മറികടന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാ​ഗമായി ഹോം ക്വാറന്റീൻ നിർദേശിച്ച രണ്ടു  പേർ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തു. സംശയം തോന്നിയ കണ്ടക്ടർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി യാത്ര തടഞ്ഞു. ഷാർജയിൽനിന്ന് എത്തിയവരാണ് അധികൃതരുടെ നിർദേശം മറികടന്നത്. 

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടെക്കുള്ള വോൾവോ ബസിലാണ് ഇരുവരും കയറിയത്.  ഷാർജയിൽ നിന്ന് ഇന്നലെ ബെംഗളൂരുവിൽ എത്തിയവരാണിവർ. നെടുമ്പാശേരിയിൽ നിന്ന് അങ്കമാലി വരെ ടാക്സിയിൽ എത്തിയ ഇവർ അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ കയറി. കയ്യിൽ ‘ഹോം ക്വാറന്റീൻ’ മുദ്ര കണ്ട ബസ് കണ്ടക്ടർ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസും സ്ഥലത്തെത്തി ബസ് തടഞ്ഞു. 

ഇരുവരെയും പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി.  40 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com