കൊച്ചി മെട്രോയില്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണം; പുതുക്കിയ സമയക്രമം ഇങ്ങനെ

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കൊച്ചി മെട്രോയില്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണം; പുതുക്കിയ സമയക്രമം ഇങ്ങനെ

കൊച്ചി: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാര്‍ച്ച് 23മുതല്‍ 28വരെയാണ് നിയന്ത്രണം. രാവിലെ ആറ് മുതല്‍ പത്ത് മണിവരെയും വൈകിട്ട് നാല് മുതല്‍ പത്തുവരെയും ഇരുപത് മിനിട്ട് ഇടവേളയിലായിരിക്കും സര്‍വീസ് നടത്തുക. 

പത്തുമുതല്‍ നാല് വരെ അര മണിക്കൂര്‍ ഇടവേളയില്‍ സര്‍വീസ് നടത്തും. ജനതാ കര്‍ഫ്യൂ ദിനമായ നാളെ കൊച്ചി മെട്രോ സര്‍വീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com